Skip to main content

സബ്‌കോടതി വജ്രജൂബിലി സെമിനാര്‍ 22 ന്

കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  ഈ മാസം 22 ന്  രാവിലെ 10.30 ന് ലഹരി ആസക്തിയുടെ  സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍  സെമിനാര്‍ സംഘടിപ്പിക്കും. മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടക്കുന്ന സെമിനാര്‍ കേരള ഹൈക്കോടതി  മുന്‍ ജഡ്ജ് ജസ്റ്റിസ്  കെ ടി ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.  മുന്‍ എംഎല്‍എ പി രാഘവന്‍ അധ്യക്ഷത വഹിക്കും.  അഡീഷണല്‍ ജില്ലാ ആന്റ്  സെഷന്‍സ്  ജഡ്ജ്-2 സനു എസ് പണിക്കര്‍ ആമുഖ പ്രഭാഷണം  നടത്തും. ജനപ്രതിനിധികളും  നിയമരംഗത്തെ  പ്രമുഖരും പങ്കെടുക്കും.
 

date