Post Category
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വനിത നഴ്സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), കാര്‍ഡിയാക് സര്‍ജറി, എമര്‍ജന്‍സി, ഓങ്കോളജി വിഭാഗങ്ങളിലാണ് ഒഴിവ്. ഡിസംബര്‍ 23 മുതല്‍ 27 വരെ കൊച്ചിയിലും, ബൊംഗ്ളൂരുവിലും അഭിമുഖം നടക്കും. താല്പര്യമുള്ളവര്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 19. ടോള്‍ ഫ്രീ നമ്പര്‍-ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തു നിന്നും മിസ്ഡ് കോള്‍ 00918802012345.
date
- Log in to post comments