Post Category
ദര്‍ഘാസ് ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ ചിറ്റൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 111 അങ്കണവാടികള്‍ക്ക് 2019-20 ലെ അങ്കണവാടി കണ്ടിജന്‍സി വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2,22,000 രൂപയാണ് അടങ്കല്‍ തുക. ഡിസംബര്‍ 18 രാവിലെ 11.30 വരെ ദര്‍ഘാസ് ഫോറം വില്‍പ്പന ഉണ്ടായിരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. 3.30ന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിറ്റൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റൂര്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാമെന്ന് ചിറ്റൂര്‍ ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04923 273675
date
- Log in to post comments