Post Category
സോളാര്‍ പമ്പ് ശില്‍പശാല ഇന്ന്
കുസും പദ്ധതി വഴി അനേര്‍ട്ട് മുഖേന കര്‍ഷകര്‍ക്ക് 60 ശതമാനം സബ്‌സിഡി നിരക്കില്‍ നിലവിലുള്ള കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പ്‌സെറ്റുകളായി സ്ഥാപിക്കുന്നതിനുള്ള വിശദീകരണ ക്ലാസ് ഇന്ന് (ഡിസംബര്‍ ഏഴ്) രാവിലെ 11ന് ചിറ്റൂര്‍ എംപ്ലോയ്‌മെന്റ് കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഹാളില്‍ നടക്കും. പരിപാടിയില്‍ ജലവിഭവവകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി, അനേര്‍ട്ട് സംസ്ഥാനതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പദ്ധതിയുടെ ഭാഗമാകുന്നതിന് ഗുണഭോക്താക്കള്‍ 40 ശതമാനം വിഹിതം അടക്കേണ്ടതാണെന്ന് അനേര്‍ട്ട് ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments