Skip to main content

അന്തര്‍ ദേശീയ സന്നദ്ധ ദിനം ആഘോഷിച്ചു 

 

സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് നെഹ്‌റു യുവകേന്ദ്ര അന്തര്‍ദേശീയ സന്നദ്ധ ദിനാഘോഷം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓ .പി.ഷെരീഫ് ഉ്ദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി. കാത്തിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന്‍, പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ വി.നടേശന്‍, കെ.വിനോദ് കുമാര്‍, അശോകന്‍ നെന്മാറ, കാസിം ആലായന്‍, രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നാഷണല്‍ സര്‍വീസ് വോളന്റിയര്‍മാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

date