Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുള്ള തൊഴിലാളികളുടെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2019-20 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സെന്‍ട്രല്‍ സ്‌കൂളുകളില്‍ 8, 9,10 ക്ലാസുകളില്‍ പഠിച്ച് വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. അപേക്ഷകള്‍ ഡിസംബര്‍ 25 നകം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ എത്തിക്കണം. അപേക്ഷാഫോറം ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 0491 2547437.

date