Skip to main content

എറണാകുളം അറിയിപ്പുകള്‍

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി ധനസഹായം

അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി 2017-18 പ്രകാരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും പഠനസൗകര്യം ഇല്ലാത്തതുമായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും ജില്ലാ പട്ടികജാതി വിസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളളവരും 600 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തീര്‍ണ്ണമുളള വിടുളളവരും, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാനം സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ജനുവരി 22-ന് വൈകിട്ട് അഞ്ചിന് മുമ്പായി അതത് ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.

ഗ്രാമ/വാര്‍ഡ് സഭാ ലിസ്റ്റ് പ്രകാരമുളളവരെ പരിഗണിച്ച ശേഷം പുതിയ അപേക്ഷകരെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കി പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

 

മഹാരാജാസ് കോളേജില്‍ വാനനിരീക്ഷണം

കൊച്ചി: മഹാരാജാസ് കോളേജ്, ഫിസിക്‌സ് വിഭാഗം ആസ്‌ട്രോണമി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 22-ന് വൈകിട്ട് 6.30 ന് കോളേജ് ക്യാമ്പസില്‍ വാന നിരീക്ഷണം സംഘടിപ്പിക്കുന്നു. പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിസിക്‌സ് വിഭാഗം അധ്യാപകന്‍ കെ.എ.പ്രസാദിനെ ബന്ധപ്പെടുക. ഫോണ 9946115682.

 

സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം

കൊച്ചി: സൗദി അറേബ്യയിലെ അല്‍ മൗവാസാത് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് അഥവാ ജി.എന്‍.എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 100.  ജനുവരി 25നു മുന്‍പ് www.norkaroots.netഎന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. ഇന്റര്‍വ്യൂ 28, 29 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

 

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി:  കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല  വനിതാ ഹോസ്റ്റലുകളില്‍ പ്രതിമാസം 16,500/- രൂപ വേതനത്തോടെ കരാര്‍ വ്യവസ്ഥയില്‍ മേട്രണ്‍ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ജനുവരി- ന് രാവിലെ 11 -ന് സര്‍വകലാശാല ആസ്ഥാനത്തുവച്ച് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് രണ്ടാം ക്ലാസ് ബിരുദം നേടിയവരും 30 വയസ്സില്‍ കുറയാതെ പ്രായമുള്ളവരും ആയിരിക്കണം. പ്രവൃത്തി പരിചയം അഭിലഷണീയം.

 യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സലും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10 -ന് മുമ്പായി സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.

date