Skip to main content

ഹൈടെക്ക് വിദ്യാലയങ്ങള്‍ വിദ്യാഭ്യാസ മേഖലയിലെ  നവകേരള മാതൃക: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഹൈടെക്ക് വിദ്യാലയങ്ങള്‍ വിദ്യാഭ്യാസ മേഖലയിലെ നവകേരള മാതൃകയാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ 6 പ്രൈമറി വിദ്യാലയങ്ങളില്‍ ഹെടെക്ക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ജനുവരി 22 മുതല്‍ 45000 ഹൈടെക്ക് ക്ലാസ് മുറികള്‍ ആരംഭിക്കുന്നതിന് കിഫ്ബി വഴി 4935 കോടി രൂപ സര്‍ക്കാര്‍ വിനിയാഗിക്കും. ഇതിന്റെ പ്രയോജനം  കണ്ണൂര്‍ അസംബ്ലി മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്കും ജനുവരി മാസത്തില്‍ തന്നെ ലഭിക്കും.
വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതുചരിത്രമാണ് ഇതിലൂടെ നാം രേഖപ്പെടുത്തുന്നത്.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍  ഉപയോഗിച്ച് സ്‌കൂള്‍ ഐ ടി മേഖലയില്‍ നടത്തുന്ന ഈ സാങ്കേതിക മുന്നേറ്റത്തോടൊപ്പം കൃഷി, സംസ്‌കാരം, തനത് പാരമ്പര്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന അക്കാദമിക സംസ്‌ക്കാരമാണ് കേരളം വളര്‍ത്തിയെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ കാലത്തിനൊപ്പം പദ്ധതിയില്‍ കുറുവ യു പി സ്‌കൂള്‍, വാരം മാപ്പിള എല്‍ പി സ്‌കൂള്‍, ആറ്റടപ്പ എല്‍ പി സ്‌കൂള്‍, ഗൗരി വിലാസം യു പി സ്‌കൂള്‍, താഴെ ചൊവ്വ ഗണപതി വിലാസം എല്‍ പി സ്‌കൂള്‍, താവക്കര യു പി സ്‌കൂള്‍ എന്നീ 6 വിദ്യാലയങ്ങളില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച ഹൈടെക്ക് ക്ലാസ് മുറികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.  എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി പ്രേമി, കൃഷ്ണന്‍ കുറിയ, ബി പി ഒ കെ പ്രകാശന്‍, എഇഒ സുരേന്ദ്രന്‍, മന്ത്രിയുടെ മണ്ഡലം  പ്രതിനിധി യു ബാബു ഗോപിനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പി.എന്‍.സി/238/2018

date