Skip to main content

2021 സെന്‍സസ്: ഭവന സെന്‍സസും ദേശീയ ജനസംഘ്യാ രജിസ്റ്റര്‍ ശുദ്ധീകരണവും 2020 ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെ

സെന്‍സസ് 2021 ന്റെ ഒന്നാം ഘട്ടമായ ഭവന സെന്‍സസും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ശുദ്ധീകരണവും 2020 ഏപ്രില്‍ 15 മുതല്‍ മെയ്് 29 വരെ നടത്തും. രണ്ടാം ഘട്ടമായ എന്യൂമറേഷന്‍ 2021 ഫെബ്രുവരി ഒന്‍പതു മുതല്‍ 28 വരെ നടത്തും. റവന്യു ജില്ലയെ മേഖലകളായി തിരിച്ചായിരിക്കും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗര സഭ, മുനിസിപ്പാലിറ്റി, കന്റോണ്‍മെന്റ് എന്നിവയെ നഗരമേഖലയാക്കിയും ഇതര മേഖലയെ ഗ്രാമീണ മേഖലയായും തിരിച്ചായിരിക്കും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍. റിസര്‍വ് വനം, വന്യ ജീവി സങ്കേതം, ദേശീയോദ്യാനം എന്നിവ ഒഴിവാക്കിക്കൊണ്ട് വില്ലേജടിസ്ഥാനത്തിലാണ് റവന്യു താലൂക്കിനെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിഭജിച്ചിരിക്കുന്നത്. ചെറു പട്ടണങ്ങളേയും പഞ്ചായത്തുകളേയും വാര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും തിരിക്കുക. എന്യൂമറേഷന്‍ ബ്ലോക്കായിരിക്കും ഏറ്റവും ചെറിയ സെന്‍സസ് ഘടകം. വനമേഖലയെ ഡിവിഷനും റേഞ്ചും ബ്ലോക്കുമായി തിരിക്കും. ജില്ലാ കളക്ടറാണ് ജില്ലയുടെ സെന്‍സസ് ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍. അദ്ദേഹത്തെ സഹായിക്കുന്നതിന് ഡെപ്യൂട്ടി കളകടര്‍ ജനറലിനെ ജില്ലാ സെന്‍സസ് ഓഫീസറായും നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍, എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഉപഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ എന്നിവരാണ് അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാര്‍. തഹസീല്‍ദാര്‍മാര്‍ താലൂക്കിന്റെ ചാര്‍ജ് ഓഫീസര്‍മാരും  മുനിസിപ്പല്‍ സെക്രട്ടറിമാര്‍ സിറ്റി സെന്‍സസ് ഓഫീസര്‍മാരും, അഡീഷണല്‍ സെക്രട്ടറിമാര്‍ അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാരുമാകും. വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ശുദ്ധീകരിക്കുന്നതിനും അദ്ധ്യാപകരേയും വിവിധ സര്‍ക്കാര്‍ വകുപ്പ് ജിവനക്കാരെയും സൂപ്പര്‍വൈസര്‍മാരായും എന്യൂമറേറ്റര്‍മാരായും നിയോഗിക്കും. അധിക ഡ്യൂട്ടിയായിട്ടായിരിക്കും നിയമനം. സെന്‍സസ് നിയമം 1948 സെക്ഷന്‍ 11 പ്രകാരം സെന്‍സസ് ജോലിയ്ക്ക് നിയോഗിച്ചതില്‍ വീഴ്ചവരുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക്് ആയിരം രൂപ പിഴയോ മൂന്നു വര്‍ഷത്തെ തടവോ ശിക്ഷ ലഭിക്കാമെന്നും ഉത്തരവിലുണ്ട്്.

date