Skip to main content

പെട്രോളിയം സംഭരണ ശാല: പൊതു തെളിവെടുപ്പ് 22ന്    

 ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പയ്യന്നൂരില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ നിര്‍ദ്ദിഷ്ട പൊതു സംഭരണ ശാലയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് 2006 ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപന പ്രകാരം നടത്തേണ്ട പബ്ലിക് ഹിയറിങ്ങ് ജനുവരി 22 രാവിലെ 11 മണിക്ക് പയ്യന്നൂര്‍ പുഞ്ചക്കാട് വൈ എം ആര്‍ സി ക്ലബ് പരിസരത്ത് നടക്കും.  
    ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് സംഘടിപ്പിക്കുന്നത്.  പബ്ലിക് ഹിയറിങ്ങില്‍ പദ്ധതിയുടെ പ്രയോക്താക്കള്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കും.  തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാന്‍ അവസരമുണ്ടായിരിക്കും.  പബ്ലിക് ഹിറിങ്ങിന്റെ പൂര്‍ണ റിപ്പോര്‍ട്ട് ജില്ലാ കലക്ടറുടെ ഒപ്പോടുകൂടി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു സമര്‍പ്പിക്കും.  ഈ പദ്ധതിയും പദ്ധതി പ്രദേശവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ ഭരണകൂടവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അഭ്യര്‍ത്ഥിച്ചു.
പി.എന്‍.സി/246/2018

date