Post Category
ഇരുളം ഭൂമി പ്രശ്‌നം 23 ന് കളക്‌ട്രേറ്റില്‍ ചര്‍ച്ച
പുല്‍പ്പള്ളിയില്‍ നടന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഇരുളം ഭൂമി പ്രശ്‌നത്തിലെ ഗുണഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇരുളം ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തിഗതമായും കൂട്ടായും ധാരാളം പരാതികള്‍ അദാലത്തില്‍ എത്തിയിരുന്നു. പരാതികള്‍ അനുഭാവപൂര്‍വ്വം കേട്ടത്തിന് ശേഷമാണ് പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഗുണഭോക്താക്കളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ജനുവരി 23 ന് വൈകീട്ട് 4 ന് കളക്ടറുടെ ചേമ്പറിലാണ് ചര്‍ച്ച നടക്കുക.
date
- Log in to post comments