Skip to main content

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: ഡിസംബർ 17-ന് ജനവിധി തേടുന്നത് 90 പേർ

സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകകളിൽ ഡിസംബർ 17-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 90 പേർ ജനവിധി തേടും.
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലും വൈക്കം, ഷൊർണ്ണൂർ, ഒറ്റപ്പാലം, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡിലും കാസർഗോഡ്  മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലും പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഡിസംബർ 17-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും.  വോട്ടെണ്ണൽ ഡിസംബർ 18-ന് രാവിലെ 10-ന് നടക്കും.
വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പിന് ആറു മാസത്തിന് മുമ്പ് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.  
പത്തനംതിട്ട ജില്ലയിലെ കടപ്ര ഗ്രാമ പഞ്ചായത്തിലെ ഷുഗർ ഫാക്ടറി, കോന്നി ഗ്രാമ പഞ്ചായത്തിലെ എലിയറയ്ക്കൽ, ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡ്, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ ചതുർത്ഥ്യാകരി, പത്തിയൂർ ഗ്രാമ പഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയിലെ അകലകുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമപഞ്ചായത്തിലെ നാല്പാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എൽ.എഫ്. ചർച്ച്, ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട, എറണാകുളം ജില്ലയിലെ മലയാറ്റൂർ, നിലീശ്വരം ഗ്രാമ പഞ്ചായത്തിലെ തോട്ടുവ, തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിലെ തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്, മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടെക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമ പഞ്ചായത്തിലെ കൊളങ്ങാട്ട്താഴെ, വില്യാപ്പള്ളി  ഗ്രാമ പഞ്ചായത്തിലെ കൂട്ടങ്ങാരം, മണിയൂർ ഗ്രാമ പഞ്ചായത്തിലെ എടത്തുംകര, പതിയാരക്കര നോർത്ത് വാർഡുകൾ, ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ നെരോത്ത്, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോക്കുഴി, കണ്ണൂർ ജില്ലയിലെ രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ എടക്കാട്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിൾ, കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിലെ മാലോം, കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത് എന്നീ വാർഡുകളിലായിട്ടാണ് 90 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്.
പി.എൻ.എക്‌സ്.4558/19

date