Skip to main content

ഊർജ്ജ സംരക്ഷണ അവാർഡ് വിതരണം ഇന്ന് (ഡിസംബർ 18)

2019 ലെ ഊർജ്ജ സംരക്ഷണ അവാർഡ് വിതരണം ഇന്ന് (ഡിസംബർ 18) വൈകിട്ട് മൂന്നിന് ശ്രീകാര്യത്തുളള എനർജി മാനേജ്‌മെന്റ് സെന്ററിൽ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അവാർഡ് ദാനം നിർവഹിക്കും. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ഊർജ്ജ സംരക്ഷണ രംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമാണ് സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ 1997 മുതൽ സർക്കാർ നൽകി വരുന്നത്.
പി.എൻ.എക്‌സ്.4569/19

date