Skip to main content

സബ്‌സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾ: ബോധവത്ക്കരണവും രജിസ്‌ട്രേഷനും 19 ന്

കൃഷി വകുപ്പ് നടപ്പിലാക്കുന്ന സ്മാം (സബ് മിഷൻ അഗ്രികൾച്ചറൽ മെക്കനൈസേഷൻ) പദ്ധതി പ്രകാരം 40 മുതൽ 90 ശതമാനം വരെ സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്കും കർഷക സംഘങ്ങൾക്കും അവസരമൊരുക്കുന്നു. ഇതിന്റെ ബോധവത്ക്കരണ ക്ലാസ്സും ഓൺലൈൻ രജിസ്‌ട്രേഷൻ ക്യാമ്പും ഡിസംബർ 19 രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ മണ്ണുത്തി സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ നടക്കും. രജിസ്‌ട്രേഷനായി പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, കരമടച്ച രശീതി എന്നിവ കരുതണം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് സബ്‌സിഡി അനുവദിക്കുക. ചെറുകിട നാമമാത്ര കർഷകർ, വനിതകൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ-50 ശതമാനം വരെ, സഹകരണ സ്ഥാപനങ്ങൾ ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന്-80 ശതമാനം, കസ്റ്റം ഹയറിങ് സെന്ററുകൾ സ്ഥാപിക്കുന്നതിന്-40 ശതമാനം, മറ്റു വിഭാഗങ്ങൾക്ക്-40 ശതമാനം എന്നീ നിരക്കുകളിലാണ് സബ്‌സിഡി ലഭിക്കുക. ഫോൺ: 0487 2325208.

date