Skip to main content

കട്ടപ്പന ഫെസ്റ്റിന് ഇന്ന് (18/12/19) തിരി തെളിയും

 

 

 

 

 ഹൈറേഞ്ചിലെ ഏറ്റവും വലിയ വാണിജ്യ സാംസ്കാരിക മേളയായ ക ട്ടപ്പന ഫെസ്റ്റിന് ഇന്ന് (18) തുടക്കമാകും. 

വൈകിട്ട്് നാലിന് കട്ടപ്പന ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരികഘോഷയാത്രയില്‍  ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സംഘടനാ നേതാക്കള്‍  എന്നിവർ പങ്കെടുക്കും.

 കുടുംബശ്രീ അംഗങ്ങളും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പങ്കെടുക്കുന്ന റാലി ഫെസ്റ്റ് നഗറില്‍ സമാപിച്ചതിന് ശേഷം ആരംഭിക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന്‍ ജോണി ആന്റണി  ഉദ്ഘാടനം നിര്‍വ്വഹിക്കും .റോഷി അഗസ്റ്റിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും . നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി സ്വാഗതവും മുന്‍ എം.എല്‍.എ ഇ.എം. ആഗസ്തി മുഖ്യപ്രഭാക്ഷണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്‍ണി, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ശശി, നഗരസ സഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി , നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, സി.വി വര്‍ഗ്ഗീസ്, കെ.കെ ശിവരാമന്‍, ബിനു.ജെ.കൈമള്‍..എം.എസ്.മുഹമ്മദ്, എം.ജെ.ജേക്കബ്, ജോസ്പാലത്തിനാല്‍, നോബിള്‍ ജോസഫ്, എം,കെ തോമസ്, കെ.പി ഹസ്സന്‍, ആര്‍ മണിക്കുട്ടന്‍, ബിജു മാധവന്‍, പി.കെ ഗോപി , മാര്‍ട്ടിന്‍ മാണി, കെ.എം.തോമസ് ജോണികുളംപളളി, തോമസ് മൈക്കിള്‍ ലീലാമ്മ ഗോപിനാഥ്, എമിലി ചാക്കോ, ബെന്നി കല്ലുപുരയിടം, മനോജ് എം. തോമസ് ,മനോജ് മുരളി, സി.കെ മോഹനന്‍, എംസി ബിജു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
മുനിസിപ്പാലിറ്റിയിലെ നിര്‍ദ്ധനരായ രോഗികളെ സഹായിക്കുന്നതിനുള്ള ജീവകാരുണ്യ ഫണ്ട്് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ നേതൃത്വത്തില്‍ ട്രാവന്‍കൂര്‍ അഗ്രോ സൊസൈറ്റിയുമായി ചേര്‍ന്നാണ് കട്ടപ്പന ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും കലാപരിപാടികളും സമന്വയിപിച്ച് പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന   ഫെസ്റ്റ്  ജനുവരി ഒന്നിന് സമാപിക്കും.  ഉദ്ഘാടന സമ്മേളാനന്തരം കലാഭവന്‍ ജിന്റോയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ  വൈകിട്ട് 7 ആരംഭിക്കും. 19 ന് രാവിലെ 11  മുതല്‍ പ്രദര്‍ശന പരിപാടി ആരംഭിക്കും. അമൃത മെഡിക്കല്‍ കോളേജ് ഒരുക്കുന്ന മെഡിക്കല്‍ എക്‌സിബിഷന്‍, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന പവലിയന്‍, റോബോട്ടിക് ആനിമല്‍ എക്‌സിബിഷന്‍, പുസ്തക പ്രദര്‍ശനം, ത്രീഡി ഷോ, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക വിജ്ഞാന്‍കേന്ദ്ര ഒരുക്കുന്ന പവലിയന്‍, കാര്‍ഷികവിള പ്രദര്‍ശനം, ഫ്‌ളവര്‍ നേഴ്‌സറി , ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, അറുപതോളം വ്യസ്യസ്ത സ്റ്റാളുകള്‍ എന്നിവയാണ് ഫെസ്റ്റ് ഗ്രൗണ്ടിലെ പ്രധാന കാഴ്ചകള്‍. പ്രദര്‍ശന പരിപാടികളും കാര്‍ഷികവിള പ്രദര്‍ശന മത്സരവും ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് അംഗന്‍വാടി കുട്ടികളുടെ കലാമത്സരങ്ങള്‍ അരങ്ങേറും. 19 ന വൈകിട്ട് 7.30-ന് മജീഷന്‍ സാമ്രാജ് സംഘംവും അവതരിപ്പിക്കുന്ന മാജിക് ഷോ. തുടര്‍ന്ന്  . എല്ലാ ദിവസവും വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ പ്രാദേശിക കലാസമിതികളുടെ കലാപരിപാടികളും 7 മണി മുതല്‍ ചലച്ചിത്ര താരങ്ങളും ,ചലച്ചിത്ര പിന്നണി ഗായകരും ,കോമഡി ഷോ താരങ്ങള്‍ തുടങ്ങിയവര്‍ നയിക്കുന്ന വിവിധ കാലപരിപാടികള്‍  ഉണ്ടായിരിക്കും.

date