Skip to main content

വയോജന ചികിത്സാ പദ്ധതി വാര്‍ഷികം

ഹോമിയോപ്പതി വകുപ്പ് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടത്തുന്ന വയോജന ചികിത്സാ പദ്ധതിയുടെ വാര്‍ഷികാഘോഷം ഡിസംബര്‍ 20ന് നടവയല്‍ ഒസാനം ഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിക്കും.  ബ്ലോക്ക് ഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദേവകി, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ആഘോഷ പരിപാടികളുടെ ഭാഗമായി സ്പര്‍ശം വയോജന ശില്‍പശാലയും വയോജനങ്ങള്‍ക്കായി രക്തപരിശോധനയും മെഡിക്കല്‍ ക്യാമ്പും ഹ്യൂമന്‍ വാല്യു എജ്യൂക്കേഷന്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

date