Skip to main content

മത്സ്യവിഭവങ്ങളുടെ കോംബോ കിറ്റ് വിപണനം

ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് മത്സ്യഫെഡ് ഫിഷ്മാര്‍ട്ടുകള്‍ വഴി മത്സ്യവിഭവങ്ങളുടെ കോംബോ കിറ്റുകള്‍ വിപണനം നടത്തും. നെയ്മീന്‍, കേര, വിള മീന്‍, ചെമ്മീന്‍ തുടങ്ങിയ ഏഴിനം മത്സ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റിന് 2000 രൂപയ്ക്കും മൂന്നിനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ 1000, 750, 500 രൂപ നിരക്കിലുമാണ് വില്‍ക്കുന്നത്. മീന്‍ അച്ചാറുകള്‍, കറി മസാലകള്‍ എന്നിവയും ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍ 9526041296.

date