Skip to main content

യുവജന ശ്രമദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും

ജലം ജീവാമൃതം എന്ന പേരില്‍ നെഹ്‌റു യുവ കേന്ദ്ര നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി യൂത്ത് ക്ലബ്ബുകളുടെ സഹകരണത്തോടെ യുവജന ശ്രമദാന ക്യാമ്പുകളും അയല്‍പക്ക യൂത്ത് പാര്‍ലമെന്റും സംഘടിപ്പിക്കുന്നു. ജലസ്രോതസ്സുകള്‍ യുവജന പങ്കാളിത്തത്തോടെ ശുചീകരിക്കുകയും ജല സംരക്ഷണത്തെക്കുറിച്ചു പൊതുസമൂഹത്തില്‍ അവബോധമുണ്ടാക്കുകയുമാണ് പരിപാടികളുടെ  ലക്ഷ്യം. ശ്രമദാന ക്യാമ്പുകളും അയല്‍പക്ക യൂത്ത് പാര്‍ലമെന്റും ഏറ്റെടുത്തു നടത്താന്‍ താല്‍പര്യമുള്ള യൂത്ത് ക്ലബുകള്‍ നെഹ്‌റു യുവ കേന്ദ്രയുടെ നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാരുമായി ബന്ധപ്പെടണം. ഫോണ്‍ 0483-2734848 

date