Skip to main content

ജില്ലയില്‍ വോട്ടര്‍മാര്‍ 5,97,233 വോട്ടര്‍പട്ടിക കരട് പ്രസിദ്ധീകരിച്ചു

പുതുക്കിയ വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു.  ജില്ലയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 5,97,233 ആയി ഉയര്‍ന്നു.  ജനുവരി 15 വരെ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം.  അന്തിമ വോട്ടര്‍പട്ടിക 2020 ഫെബ്രുവരി 7ന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടികയില്‍ 2,95,112 പുരുഷന്‍മാരും 3,02,121 സ്ത്രീകളുമാണ്ട്.  2020 ജനുവരി 1 യോഗ്യതാ തീയതിയായാണ് വോട്ടര്‍പട്ടിക പുതുക്കിയത്.
കരട് വോട്ടര്‍പട്ടിക താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബി.എല്‍.ഒ.മാരില്‍ നിന്നും പരിശോധനയ്ക്ക് ലഭിക്കും.  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലിലും പട്ടിക പരിശോധിക്കാം.  പുതുതായി പേര് ചേര്‍ക്കാനോ പട്ടികയിലെ വിവരങ്ങളില്‍ മാറ്റം വരുത്താനോ തടസങ്ങള്‍ ഉന്നയിക്കാനോ www.nvsp.in വെബ് സൈറ്റിലൂടെ അപേക്ഷിക്കണം.  പുതുതായി അപേക്ഷിക്കാനും നിയോജ മണ്ഡലം മാറുവാനും ഫോറം 6, പ്രവാസികള്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 6 എ, പട്ടികയിലെ പേര് നീക്കം ചെയ്യുന്നതിന് ഫോറം 7, തിരുത്തലുകള്‍ വരുത്തുന്നതിന് ഫോറം 8, നിയോജക മണ്ഡലത്തിനുള്ളിലെ പോളിംഗ് ബൂത്ത് മാറാന്‍ ഫോറം 8 എ എന്നിവയും ഉപയോഗിക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

date