Skip to main content

ഹരിത കേരളം മിഷന്‍ കാമ്പയിനുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

പുഴകളുടെ പുനരുജ്ജീവനവും മാലിന്യ നിര്‍മാര്‍ജ്ജനവും ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന കാമ്പയിനുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ഡിസംബര്‍ 20) ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. 

 കുറുപ്പന്തറ മണ്ണാറപ്പാറ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ശുചിത്വ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും.

ക്ലീന്‍ കോട്ടയം- ഗ്രീന്‍ കോട്ടയം ഹരിത കേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  ഇനി ഞാന്‍ ഒഴുകട്ടെ  നീര്‍ച്ചാല്‍ ശുചീകരണ കര്‍മ്മ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍  സഖറിയാസ് കുതിരവേലില്‍ ശുചിത്വ സന്ദേശം നല്‍കും.  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ദിവാകരന്‍,  ജില്ലാ പഞ്ചായത്തംഗം മേരി ജോര്‍ജ്,  മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും പ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date