Skip to main content

ലൈഫ് മിഷന്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും

ലൈഫ് മിഷനു കീഴില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം ജില്ലാ, നഗരസഭ, ബ്ലോക്ക് തലങ്ങളില്‍ സംഘടിപ്പിക്കും. മിഷനിലെ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ നിര്‍വഹിക്കുന്നതിനു മുന്നോടിയായാണ് സംഗമം.

ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കുന്നതിനായി ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ സംഗമത്തോടനുബന്ധിച്ച് അദാലത്തുകളും സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. നഗരസഭാ, ബ്ലോക്ക് തലങ്ങളിലും ആലോചനാ യോഗങ്ങള്‍ സംഘടിപ്പിക്കും. സംഗമത്തിനായി പ്രത്യേക സംഘാടക സമിതി രൂപീകരിക്കും. 

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബേബി, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍.സുഭാഷ് തുടങ്ങിയവര്‍ ആലോചനായോഗത്തില്‍ പങ്കെടുത്തു.

date