Skip to main content

പദ്ധതികള്‍ ഇഴഞ്ഞ് നീങ്ങുന്നതിന് പരിഹാരമാകണം  - മന്ത്രി കടകം പള്ളി സുരേന്ദ്രന്‍

 

ഉദ്യോഗസ്ഥരടക്കം ഒരു വിഭാഗത്തിന്റെ ഇടപെടലുകള്‍ വഴി പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് വിനോദ സഞ്ചാര സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടപ്പാക്കിയ തിരൂര്‍ ടൂറിസം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആറു മാസം കൊണ്ട് തീര്‍ക്കാനാകുമായിരുന്ന പ്രവൃത്തി പോലും വര്‍ഷങ്ങളെടുത്ത് തീര്‍ക്കേണ്ടി വരുന്നത് പരിതാപകരമാണ്. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാല താമസം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തിന് മറ്റേതൊരു വ്യവസായത്തേക്കാളും വിനോദ മേഖലയാണ് അഭികാമ്യമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാര മേഖലകളുടെ വികസനത്തോടൊപ്പം തൊഴില്‍ രംഗത്തും കാര്യമായ പുരോഗതിക്ക് ഈ വ്യവസായത്തിനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടി അധ്യക്ഷനായിരുന്നു. താനൂര്‍ എം.എല്‍.എ വി അബ്ദുഹിമാന്‍ മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, 
നഗരസഭ ചെയര്‍മാന്‍ കെ. ബാവ, വൈസ് ചെയര്‍പേഴ്സണ്‍ പി. ഫിയ ടീച്ചര്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ മുനീറ കിഴക്കന്‍ കുന്നത്ത്, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. സില്‍ക്ക് പ്രൊജക്ട് മാനേജര്‍ കെ.സി ചാക്കോച്ചന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date