Skip to main content

ക്ലീന്‍ മാറാക്കര:  ബോധവല്‍ക്കരണ ക്ലാസ്സ്

മാലിന്യ പ്രശ്‌നങ്ങള്‍,  പരിഹാരങ്ങള്‍, പുതിയ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍കണ ക്ലാസ്സിന്റെ  പഞ്ചായത്ത് തല ഉദ്ഘാടനം  നാളെ (ഡിസംബര്‍ 21) വൈകുന്നേരം മൂന്നിന് മാറാക്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കാടാമ്പുഴ മൈത്രി ഭവനില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും.  മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനന്‍ അധ്യക്ഷത വഹിക്കും.  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആതവനാട് മുഹമ്മദ് കുട്ടി മുഖ്യാതിഥിയാവും.  ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ രാഗേഷ്. വി, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ സി.കെ ഹേമലത, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പള്ളിമാലില്‍ മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുക്കും.  
 

date