Skip to main content

ഏകദിന പരിശീലന ശില്‍പശാല നടത്തി

    മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളിലെ ഫോറസ്ട്രി ക്ലബുകളുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലന ശില്‍പശാല നടത്തി. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അധ്യക്ഷത വഹിച്ചു.  നിലമ്പൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഡി. ശശീധരന്‍ സ്വാഗതം പറഞ്ഞു.  നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.പി. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. 

date