Skip to main content

ആരോഗ്യകേരളത്തില്‍ ഒഴിവ്

ആരോഗ്യകേരളം  (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്തയില്‍ നിയമനം നടത്തുന്നു. യോഗ്യത എം.എസ്.ഡബ്ല്യൂ( മെഡിക്കല്‍/ സൈക്ക്യാട്രി)/എം.എ/ എം.എസ്.സി (സൈക്കോളജി), പ്രവൃത്തി പരിചയം അഭികാമ്യം. . പ്രായപരിധി 2019 ഡിസംബര്‍ ഒന്നിന് 40 കവിയരുത്. യോഗ്യരായവര്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രജിസ്‌ട്രേഷന്‍ എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 27 രാവിലെ 11ന് മുമ്പായി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എച്ച്.എം (ആരോഗ്യകേരളം) ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നേരിട്ടോ രജിസ്റ്റേഡ്/ സ്പീഡ് പോസ്റ്റ് വഴിയോ  സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.arogyakeralam.gov.in 
 

date