Skip to main content

സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി: ജില്ലാതല അവാര്‍ഡ് വിതരണം നാളെ (21)

സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ് വിതരണോദ്ഘാടനവും അവാര്‍ഡ് ദാനവും നാളെ(21/12/19) വൈകിട്ട് മൂന്നിന് അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി ഹൈസ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. കാര്‍ഷിക വിജ്ഞാന വ്യാപന പദ്ധതി പ്രകാരം മികച്ച കൃഷി വിജ്ഞാന വ്യാപന ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് വിതരണം, സുസ്ഥിര കൃഷിക്കായുള്ള ദേശീയ ദൗത്യപ്രകാരം മാതൃകാ വില്ലേജ് പദ്ധതി പള്ളിക്കല്‍ പഞ്ചായത്തിന് അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം എന്നിവ മന്ത്രി നടത്തും. ജില്ലയിലെ സംസ്ഥാനതല അവാര്‍ഡ് ജേതാക്കളായ കര്‍ഷകരേയും ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിക്കും.

 ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി. മുരുകേഷ്, സാം ഈപ്പന്‍, അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി ബോബി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ ഷാജി, പള്ളിക്കല്‍ പഞ്ചായത്ത് അംഗമായ കുഞ്ഞുമോള്‍ കൊച്ചു പാപ്പി, എന്‍.ഡബ്ല്യു.ഡി.പി.ആര്‍.എ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ചന്ദ്രശേഖരന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീല പണിക്കര്‍, കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍മാരായ കെ.എസ് പ്രദീപ്, കെ.വി സുരേഷ്, രാഷ്ട്രീയ പ്രതിനിധികളായ കെ.പി ഉദയഭാനു, എ.പി ജയന്‍, ബാബു ജോര്‍ജ്, അശോകന്‍ കുളനട, അലക്സ് കണമല, വിക്ടര്‍ ടി തോമസ്, എബ്രഹാം തലവടി,  മുണ്ടക്കല്‍ ശ്രീകുമാര്‍, സമദ് മേപ്പുറത്ത്, വാളകം ജോണ്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

date