Skip to main content

കണ്ടല്‍ കാടുകള്‍ നട്ടു പരിപാലിച്ച് പള്ളിക്കര പഞ്ചായത്ത്

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ പള്ളിക്കര ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍  പഞ്ചായത്തിലെ ബേക്കല്‍, ചിത്താരി പുഴയോരങ്ങളില്‍ കണ്ടല്‍ തൈകള്‍ നട്ടുപിടിക്കുന്ന പദ്ധതിക്ക് തുടക്കമായി. ബേക്കല്‍ കുറിച്ചിക്കുന്ന പുഴയോരത്ത് നടന്ന പരിപാടി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സോഷ്യല്‍ഫോറസ്ട്രി  വിഭാഗം അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത്ത് രാമന്‍ അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം അബ്ദുള്‍ ലത്തീഫ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മി, വാര്‍ഡ് മെമ്പര്‍ ആയിഷ റസാക്ക്,പള്ളിക്കര കൃഷി ഓഫീസര്‍ കെ വേണുഗോപാലന്‍, പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജൈവ വൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍,എന്‍ എസ് എസ് വോളന്റിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date