Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പി.യിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍ (താല്‍ക്കാലികം) തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. നിര്‍ദിഷ്ട യോഗ്യതയും താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 27 രാവിലെ 11 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍  നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റയും യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രം കാര്യാലയത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ബന്ധപ്പെടാം.
 

date