Skip to main content

ടെയ്‌ലറിംഗ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ഐ.റ്റി.ഡി.പിയുടെ നിയന്ത്രണത്തില്‍ മൂലമറ്റത്ത് പ്രവര്‍ത്തിക്കുന്ന ജി.എസ്.എഫ്.ഡിയില്‍ ടെയ്‌ലറിംഗ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായവരും കെ.ജി.റ്റി.ഇ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ഫാഷന്‍ ഡിസൈനിംഗില്‍ ഡിപ്ലോമ യോഗ്യത നേടിയവരും 41 വയസ്സ് കഴിയാത്തവരുമായിരിക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ ഡിസംബര്‍ 24 അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കണം.

date