Skip to main content

വ്യവസായ തൊഴില്‍ മേഖലകളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

 

പുതിയ സാങ്കേതിക വിദ്യകള്‍ വ്യവസായ തൊഴില്‍ മേഖലകളില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമമുണ്ടാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഹോട്ടല്‍ ഫോര്‍ട്ട് പാലസില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകള്‍ ഏതൊക്കെ  മേഖലകളില്‍  ഉപയോഗിക്കാമെന്നതു സംബന്ധിച്ച് ഗൗരവമായി ചര്‍ച്ച നടത്തണം. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ വ്യവസായ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.  അതിനാല്‍ വ്യവസായികള്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൈമുതലാക്കാന്‍ എല്ലാവിധ ശ്രമവും നടത്തണമെന്നും മന്ത്രി പറഞ്ഞു. വ്യവസായികള്‍ക്കു  മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ വ്യവസായ കേന്ദ്രം അടക്കമുള്ള സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങളേയും വ്യവസായവികസന മേഖലയില്‍ ഉള്‍പ്പെടുത്താന്‍  വ്യവസായികള്‍ ശ്രമം നടത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  

ഫോര്‍ട്ട് പാലസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി വിശിഷ്ടാതിഥിയായി.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി രാജ്മോഹന്‍, ജില്ലാ  ലീഡ് ബാങ്ക് മാനേജര്‍ ഡി.അനില്‍,  കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഹക്കീം, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

date