Skip to main content

ദേശീയ സുസ്ഥിര കാര്‍ഷിക വികസന പദ്ധതി: മാതൃകാ വില്ലേജ് പദ്ധതി അവലോകനം നടത്തി

 

പാലക്കാട് ജില്ലയില്‍ നടപ്പിലാക്കുന്ന ദേശീയ സുസ്ഥിര കാര്‍ഷിക വികസന പദ്ധതി പ്രകാരമുള്ള കേരള മോഡല്‍ വില്ലേജ് പ്രവര്‍ത്തനങ്ങള്‍ ആലത്തൂര്‍ ബ്ലോക്കില്‍ തരൂര്‍, കൊല്ലങ്കോട് ബ്ലോക്കില്‍ പെരുവെമ്പ് എന്നിവിടങ്ങളില്‍ നടത്തി. ദേശീയ പദ്ധതി അവലോകനത്തിനായി സോയില്‍ സര്‍വ്വേ വകുപ്പിന്റെ ഡല്‍ഹിയില്‍ നിന്നുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ വില്യം മറിയ ജോസഫ് തിരഞ്ഞെടുത്ത വില്ലേജുകളില്‍ നടത്തിവരുന്ന മണ്ണു പരിശോധന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രകാരമുള്ള മണ്ണ് പരിപാലന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പരിശോധിച്ചത്. കര്‍ഷകരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മണ്ണ് പരിശോധനാ ലാബ് പ്രവര്‍ത്തനം എന്നിവയും അവലോകനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി പ്രകാശ്, മേരി വിജയ, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ലിവി, ഡിസ്ട്രിക്ട് ടെക്‌നോളജി മാനേജര്‍ അനില്‍, അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് അനില്‍, കൃഷി ഓഫീസര്‍മാര്‍, വിവിധ വില്ലേജുകളില്‍ നിന്നുള്ള കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

date