Skip to main content

അധ്യാപകര്‍ക്കായി പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി നടത്തി

 

ആരോഗ്യ വകുപ്പിന്റെയും ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും െസംയുക്താഭിമുഖ്യത്തില്‍ അധ്യാപകര്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് ആകസ്മികമായി സംഭവിക്കുന്ന അപകടങ്ങള്‍ നേരിടുന്നതിനായി ജീവന്‍രക്ഷാ എന്ന സമഗ്ര പ്രഥമശുശ്രൂഷ പരിശീലന പരിപാടി എന്‍എസ്എസ് ക്യാമ്പുകളില്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയത്. പൊതുവിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പരിശീലനം നല്‍കാനും എന്‍എസ്എസ് യൂണിറ്റിനുള്ള മുഴുവന്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും ഹെല്‍ത്ത് ഓര്‍ഡറുകള്‍ സ്ഥാപിക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

പാലക്കാട് ജില്ലാ ആശുപത്രി ഐ പി പി ഹാളില്‍ നടന്ന പരിശീലനം ഹയര്‍ സെക്കന്‍ഡറി ജോയിന്റ് കണ്‍വീനര്‍ എം ആര്‍ മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ഡോ എന്‍ രാജേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ ആര്‍ സെല്‍വരാജ്, ഡോളി സെബാസ്റ്റ്യന്‍, സി വി വിനോദ്, ഡോ റീന റോസ്, ഡോ സൗമ്യ സരിന്‍, ഡോ ഗീതു മരിയ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date