Skip to main content

ഹോമിയോ: വിവിധ തസ്തികകളില്‍ ഒഴിവ്

 

ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ 23 അറ്റന്റര്‍/ഡിസ്പെന്‍സര്‍/നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി വിജയവും ഒരു രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മരുന്നുകള്‍ കൈകാര്യം ചെയ്തുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2576355

date