Skip to main content

ജീവനുള്ള മത്സ്യം വാങ്ങാന്‍ അവസരം

 

 

മത്സ്യവകുപ്പിന്റെ മലമ്പുഴയിലുള്ള മത്സ്യവിപണന കേന്ദ്രത്തില്‍ ഗിഫ്റ്റ് മത്സ്യത്തിന്റെ വിപണനം തുടരുന്നു. പച്ചമത്സ്യം കൂടാതെ ജീവനുള്ള മത്സ്യവും വിപണനത്തിനുണ്ട്. ടാങ്കുകളില്‍ നിന്നും മത്സ്യത്തെ ഉപഭോക്താവിന് തിരഞ്ഞെടുക്കുന്നതിനും ഇവ വൃത്തിയാക്കി കഷ്ണങ്ങളാക്കി ലഭിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി മത്സ്യം മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് മത്സ്യ കര്‍ഷക വികസന ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9605756067.

date