Skip to main content

 ' ക്രിസ്തുമസ്-ന്യൂഇയര്‍ എക്‌സ്‌പോ' ഡിസംബര്‍ 20 മുതല്‍ 24 വരെ

 

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റേയും പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് എതിര്‍വശമുള്ള മൈതാനത്തില്‍ കൈത്തറി, കയര്‍, കരകൗശല, ചെറുകിട വ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള ' ക്രിസ്തുമസ്-ന്യൂഇയര്‍ എക്‌സ്‌പോ' നടക്കും. മേളയില്‍ ഹാന്റ്‌ലൂം മാര്‍ക്ക് ലോഗോയോടു കൂടിയ യഥാര്‍ത്ഥ കൈത്തറി ഉത്പന്നങ്ങള്‍ 20% ഗവണ്‍മെന്റ് വാങ്ങാവുന്നതാണ്. കയര്‍, കരകൗശല ഉത്പന്നങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങളും, ഭക്ഷ്യ ഉത്പന്നങ്ങളും മേളയില്‍ വിലക്കുറവില്‍ ലഭ്യമാണ്. സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഫാക്ടറി വിലയ്ക്ക് വാങ്ങാനും മേളയില്‍  അവസരമുണ്ടാകും. മേളയുടെ ഉദ്ഘാടനം ഡിസംബര്‍ 20-ന് വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിര്‍വഹിക്കും. പ്രദര്‍ശനവേദിയില്‍ നടക്കുന്ന ഉദ്ഘാടനപരിപാടിയില്‍ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം. മോഹന്‍ ബാബു എന്നിവര്‍ പങ്കെടുക്കും.

date