Skip to main content

'പുതുവര്‍ഷത്തില്‍ പുത്തന്‍ ശീലങ്ങള്‍' 23-ന് സൗജന്യ മെഗാ പ്രകൃതി ചികിത്സാ ക്യാമ്പ്

 

 

 

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ  പ്രകൃതി ചികിത്സാ വിഭാഗം ഡിസംബര്‍ 23 ന് രാവിലെ 10 മുതല്‍ ആശുപത്രിയില്‍ ' പുതുവര്‍ഷത്തില്‍ പുത്തന്‍ ശീലങ്ങള്‍ ' എന്ന പേരില്‍ സൗജന്യപ്രകൃതി ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡോ. ഹണിമ നയിക്കുന്ന ബോധവത്കരണ ക്ലാസ്, പ്രകൃതി ചികിത്സാ രംഗത്തെ വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ടുളള യോഗ,  പ്രകൃതി ചികിത്സാ ഭക്ഷണ ശീലങ്ങള്‍, അക്യുപങ്ചര്‍ എന്നിവ ക്യാമ്പില്‍ ഉള്‍പ്പെടും. അധികമായിട്ടുള്ള  കൊളസ്റ്ററോളിന് പ്രത്യേക യോഗയും പ്രത്യേക ഭക്ഷണരീതിയും  ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

നടുവേദ, മറ്റുസന്ധിരോഗങ്ങള്‍, വിട്ടുമാറാത്ത തലവേദന, ശ്വാസ സംബന്ധമായ അസുഖങ്ങള്‍, സൈനസൈറ്റിസ് എന്നീ  രോഗങ്ങള്‍ക്കുള്ള അക്യുപങ്ചര്‍ ചികിത്സയും ക്യാമ്പില്‍ സൗജന്യമായി ലഭിക്കും. തുടര്‍ന്ന് പ്രകൃതി ഭക്ഷണ പ്രദര്‍ശനവും ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയുന്ന 100 പേര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനമുണ്ടാവുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9844975773-ല്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ. എസ്. ഷിബു അറിയിച്ചു.

 

date