Skip to main content

എച്ച്‌ഐവി ബാധിതര്‍ക്ക് പോഷകാഹാരകിറ്റ് വിതരണം 20, 21 തിയതികളില്‍

 

ജില്ല പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട എച്ച്‌ഐവി ബാധിതര്‍ക്ക് പോഷകാഹാര വിതരണം പദ്ധതി പ്രകാരമുളള പോഷകാഹാര കിറ്റ് വിതരണം ഡിസംബര്‍ 20ന് രാവിലെ 11 മണി മുതല്‍ 3 മണി വരെ പാലക്കാട്, മണ്ണാര്‍ക്കാട്,ഒറ്റപ്പാലം,പട്ടാമ്പി താലൂക്കുകളിലെ ഗുണഭോക്താക്കള്‍ക്കും ഡിസംബര്‍ 21-ന് ചിറ്റൂര്‍ ,ആലത്തൂര്‍ താലൂക്കുകളിലെ ഗുണഭോക്താക്കള്‍ക്കുമായി (2019-ല്‍് രജിസ്റ്റര്‍ ചെയ്തവര്‍) നടക്കും. അര്‍ഹരായവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതമെത്തി കിറ്റ് കൈപറ്റണം

date