ഇനി ഞാന്‍ ഒഴുകട്ടെ: വിവിധ സ്ഥലങ്ങളില്‍ നീര്ച്ചാല് പുനരുജീവന പ്രവര്‍ത്തനങ്ങള്‍
നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി ഹരിതകേരളം മിഷന് നടത്തിവരുന്ന ജനകീയ ക്യാമ്പയിനായ 'ഇനി ഞാന്‍ ഒഴുകട്ടെ' നീര്ച്ചാല് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നീര്ച്ചാല് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടന്നു.
പന്തളം മാവര കിളികൊല്ലൂര്‍ മുട്ടാര്‍ വാളകത്തിനാല് നീര്ച്ചാല് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാവര കിളികൊല്ലൂര്‍ മുട്ടാര്‍ വാളകത്തിനാല് നീര്‍ച്ചാലിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പന്തളം മുന്‍സിപ്പല്‍ ചെയര്പേഴ്സന് ടി.കെ സതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
അച്ചന്‍കോവിലാറില്‍ നിന്ന് പെരുംതോട് വഴി ഒഴുകിക്കൊണ്ടിരുന്ന തോടിന്റെ കൈവഴിയാണ് ചെറിയതോട്. 1000 മീറ്റര്‍ വരുന്ന ഈ തോട് മാലിന്യങ്ങള്‍ നിറഞ്ഞും ചെളി അടിഞ്ഞും ഒഴുക്ക് നിലച്ച അവസ്ഥയായിരുന്നു. തോട്ടിലെ മണ്ണ് നീക്കം ചെയ്ത് പെരുംതോട്ടില്‍ തടയണ നിര്‍മിച്ചാല്‍ മാത്രമേ ഈ തോട്ടിലൂടെ വെള്ളം ഒഴുകുകയുള്ളൂ. ഈ ജനകീയ യജ്ഞത്തില്‍ 100 ഓളം ആളുകള്‍ പങ്കെടുത്തു. പന്തളം മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ആര്. ജയന്, മുന്‍സിപ്പല്‍ സെക്രട്ടറി ജി. ബിനു, ഹരിത കേരളം മിഷന് ആര്.പി കെ.രാധാകൃഷ്ണന് നായര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ്, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ജനകീയ യജ്ഞത്തില്‍ പങ്കാളികളായി.
കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന നീര്ച്ചാല് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എലിസബത്ത് മാത്യു ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കര്‍മ സേന അംഗങ്ങള്‍, പൊതുജനങ്ങള്‍, കുന്നന്താനം എന്‍.എസ്.എസ്.എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വാളന്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിജ്ഞയും നടന്നു.
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന് വെട്ടിക്കല്‍ നീര്ച്ചാല് പുനരുജീവനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിത കേരളം മിഷന് ആര്.പി മായ മോഹന്‍ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു. കള നീക്കം, തിട്ട കോരല്‍, ബണ്ടു തിരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളും നടന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഭരണ സമിതി അംഗങ്ങള്‍, ഹരിത കര്‍മ്മസേന, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചെന്നീര്‍ക്കര വായ്പേലിന് പെരുന്താറ്റ് ഏലാ - പമ്പുരേത്ത് തോട് പുനരുജീവന പരിപാടി പ്രശസ്ത നാടക നടന് തോമ്പില്‍ രാജശേഖരന് ഉദ്ഘാടനം ചെയ്തു.
- Log in to post comments