ഐ.ടി. മോണിറ്ററിംഗ് ഇവാല്വേഷൻ വിദഗ്ധനെ നിയമിക്കുന്നു
അമൃത് മിഷന് കീഴിൽ കരാർ വ്യവസ്ഥയിൽ ഐ.ടി. മോണിറ്ററിംഗ് ആന്റ് ഇവാലുവേഷൻ വിദഗ്ധനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇ.സിയിൽ ബി.ഇ, ബി.ടെക് ബിരുദമോ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ ബിരുദമോ ഉളളവർക്ക് അപേക്ഷിക്കാം. മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അഭികാമ്യം. 50,000 രൂപയാണ് വേതനം. www.amrutkerala.orgയിൽ നൽകിയിട്ടുളള അപേക്ഷ പൂരിപ്പിച്ച് അമൃത് മിഷൻ ഡയറക്ടർക്ക് smmukerala@gmail.com ലേക്ക് അയയ്ക്കണം. അപേക്ഷ വേഡ് ഫോർമാറ്റിൽ വേണം തയ്യാറാക്കാൻ. അപേക്ഷയുടെ ഹാർഡ് കോപ്പി മിഷൻ ഡയറക്ടർ, അമൃത്, ടി.സി.25/801(11), നാലാംനില, മീനാക്ഷി പ്ലാസ, ആർടെക് ബിൽഡിംഗ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിർവശം, തൈക്കാട്.പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തിലും അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31.
പി.എൻ.എക്സ്.4643/19
- Log in to post comments