ഉത്സവം 2020 - താല്‍പര്യപത്രം ക്ഷണിച്ചു
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ ,എറണാകുളം സംഘടിപ്പിക്കുന്ന ഉത്‌സവം 2020 പരമ്പരാഗത അനുഷ്ഠാന നാടന്‍ കലകളുടെ അവതരണം എറണാകുളം ജില്ലയില്‍ ഫോര്‍ട്ട്‌കൊച്ചി വാസ്‌ക്കോഡഗാമ സ്വക്‌യര്‍, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വച്ച് 2020 ജനുവരി 5-ാം തിയതി മുതല്‍ 2020 ജനുവരി 11-ാം തിയതി വരെ അരങ്ങേറുന്നതാണ്. വൈകിട്ട് 6 മണി മുതല്‍ ആരംഭിക്കുന്ന ഈ പരിപാടികളില്‍ പ്രവേശനം സൗജന്യമാണ്.
ഉത്‌സവം 2020 നടത്തുന്നതിനാവശ്യമായ സ്റ്റേജ് ക്രമീകരണം , പ്രകാശ ശബ്ദ ക്രമീകരണം , ഇരിപ്പിട സൗകര്യം എന്നിവ തൃപ്തികരമായ വിധം ക്രമീകരിക്കുന്നതിന് താത്പര്യമുള്ള , സമാനമായ പരിപാടികളുടെ നടത്തിപ്പില്‍ മുന്‍ പരിചയമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചു കൊള്ളുന്നു.
താത്പര്യ പത്രത്തിന്റെ മാതൃക ഡിറ്റിപിസി ഓഫിസില്‍ നിന്നും ലഭിക്കുന്നതായിരിക്കും. താത്പര്യ പത്രം സ്വീകരിക്കുന്ന അവസാന തിയതി 30/12/2019 , 11 മണി, താത്പര്യ പത്രം തുറക്കുന്ന തിയതി, സമയം 30/12/2019 , 11.30 ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടുക. (ഫോണ്‍ നം: 0484 2367334)
- Log in to post comments