Skip to main content

ജില്ലയില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമവും അദാലാത്തും ജനുവരി 25 നകം നടത്തും

കേരളത്തിലെ രണ്ട് ലക്ഷം  ഭവന രഹിത കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ  സ്വന്തം ഭവനമെന്ന സ്വപ്നം പൂര്‍ത്തിയായിക്കഴിഞ്ഞു.  ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജീവിതോപാധികളിലേക്ക് വഴി തുറന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കായി ഒരുക്കുന്ന സ്‌നേഹ കുടുംബ സംഗമങ്ങള്‍ ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും നടക്കും.  ഉദ്ഘാടനം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.  2020 ജനുവരി 26 ന് സംസ്ഥാനതലത്തില്‍ രണ്ട്  ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

date