കണ്ണൂര്‍ അറിയിപ്പുകള്‍
പരിസരവാസികള്‍ ജാഗ്രത പാലിക്കണം
തളിപ്പറമ്പ് താലൂക്കിലെ മടമ്പം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഏത് സമയത്തും അടക്കാന്‍ സാധ്യതയുള്ളതിനാല്‍ മുകള്‍ഭാഗത്തെയും താഴ്ഭാഗത്തെയും ഇരുകരയിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തീരദേശ പരിപാലന നിയമം;
പബ്ലിക് ഹിയറിങ്ങ് 30 ന്
സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നടത്തിയ നിര്‍മ്മാണങ്ങള്‍ കണ്ടെത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്കും നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ തീരദേശ ചട്ടലംഘനങ്ങളായി കണ്ടെത്തിയ കേസുകളുടെ പട്ടിക ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (സമിിൗൃ.ിശര.ശി) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക പരിശോധിച്ച് അതു സംബന്ധിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി ഡിസംബര്‍ 30 ന് രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഹിയറിങ്ങ് നടത്തും.
ഉപഭോക്തൃ വിലസൂചിക
2019 ഒക്‌ടോബര്‍ മാസത്തെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാന വര്‍ഷം (2011-12=100) യഥാക്രമം 176, 170, 165, 166 (പഴയത് അടിസ്ഥാന വര്‍ഷം 1998-99=100 യഥാക്രമം 356, 343, 335, 350) ആണെന്ന് ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) നടപ്പിലാക്കുന്ന കൈപ്പാട് പൊക്കാളി സംയോജിത നെല്‍-ചെമ്മീന്‍ കൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി ഇ/ബി ടെക് സിവില്‍ എഞ്ചിനീയറിങ്ങ് ആണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മുന്‍പരിചയമുണ്ടെങ്കില്‍ പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് എരഞ്ഞോളി ഫിഷ് ഫാം ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2354073.
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
ക്രിസ്തുമസ്-ന്യൂ ഇയറിനോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ ഡിസംബര്‍ 24 ലെ സമ്മാന വിജയികള്‍. കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍. 39360 - പ്രേമ, കെ വി ഹൗസ്, എടക്കാട്, 39465 - സി ഒ രാജീവ്, എടയന്നൂര്‍, 40135 - കെ എം അപര്‍ണ. വിജയികള്‍ സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി ഡിസംബര്‍ 31 ന് മുമ്പ് രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
- Log in to post comments