Skip to main content

തേക്കിന്‍തടിയില്‍ ചിത്രവിരുന്നൊരുക്കി ദമ്പതികള്‍

ദേശീയ സരസ് മേളയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത് കരകൗശല ഉല്‍പ്പങ്ങളുടെ സ്റ്റാളുകളാണ്. മരത്തിലും ചിരട്ടയിലും ഒരുക്കിയ ശില്‍പ്പങ്ങളും ആഭരണങ്ങളും മുതല്‍ ചൂരല്‍ക്കൊണ്ട് നിര്‍മ്മിച്ച ഗൃഹോപകരണങ്ങള്‍ വരെ മേളയുടെ മാറ്റ് കൂട്ടുന്നു.  കാഴ്ചക്കാരന് കൗതുകമേകുന്ന പല  വസ്തുക്കളും  സരസ് മേളയില്‍ കാണാം.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള  കരകൗശല വിദഗ്ധര്‍ അവരുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പങ്ങളുമായാണ് മേളയിലെത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറെ  ശ്രദ്ധയാകര്‍ഷിക്കുകയാണ് പിലിക്കോട് ഏച്ചിക്കോവിലിലെ രാജേഷ് - ലതി ദമ്പതികളുടെ ആര്‍ട്ട് സ്റ്റാള്‍. തേക്ക് മരച്ചില്ലയില്‍ സുന്ദര ശില്‍പ്പങ്ങള്‍ കൊത്തിയെടുത്ത് ചിത്രകലയ്ക്ക് പുതിയ മാനം നല്‍കുകയാണിവര്‍. തേക്ക് മരത്തടിയില്‍ ചിത്രങ്ങള്‍ വരച്ച് കട്ട് ചെയ്‌തെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് വൃത്തിയാക്കി പോളിഷ് ചെയ്‌തെടുക്കുതോടെ ഭംഗിയേറും. ഇവ വര്‍ഷങ്ങളോളം കേടുവരാതെ സൂക്ഷിക്കുതിന് രാസലായനി ചേര്‍ത്ത വെള്ളത്തില്‍ പുഴുങ്ങിയെടുക്കും. ഇതിനെ തണലില്‍ വെച്ച് ഉണക്കി ക്യാന്‍വാസില്‍ ഒട്ടിച്ച്  ഫ്രെയിം ചെയ്‌തെടുക്കുതോടെ ജീവന്‍ തുടിക്കു ചിത്രങ്ങള്‍ പൂര്‍ത്തിയാകും.  
മരത്തടി മാത്രമല്ല മഴപ്പാറ്റയുടെ ചിറകുകളും വൈക്കോലും എല്ലാം രാജേഷിന്റെ കൈയിലെത്തിയാല്‍ മനോഹരമായ ചിത്രങ്ങളായി മാറും. ആദ്യം ചിരട്ടയിലും, പ്ലൈവുഡിലും ചെയ്തിരുന്ന ചിത്രരചന പിന്നീട് തടിയിലും പരീക്ഷിക്കുകയായിരുന്നു. അമ്മയും കുഞ്ഞും മുതല്‍ ദൈവങ്ങളും ആരാധനാ കഥാപാത്രങ്ങളും വരെ ഇക്കൂട്ടത്തിലുണ്ട്.  മഴപ്പാറ്റയുടെ ചിറകുകള്‍ കൊണ്ടുണ്ടാക്കിയ ഗാന്ധി, ഉപയോഗശൂന്യമായ പ്ലൈവുഡില്‍ ഉണ്ടാക്കിയ വാല്‍ക്കണ്ണാടി, വൈക്കോലില്‍ തീര്‍ത്ത ചിത്രങ്ങള്‍ എന്നിവ ആരെയും അമ്പരപ്പിക്കും.  
20 വര്‍ഷമായി ചിത്രകലാ രംഗത്തുള്ള രാജേഷില്‍ നിന്നാണ് ഭാര്യ ലതിയും കരവിരുതിന്റെ ഈ വിദ്യ പഠിച്ചെടുത്തത്. സ്വകാര്യ സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപികയായിരുന്ന ലതി പിന്നീട് ജീവിതമാര്‍ഗമായി ചിത്രകല തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. മെഡിക്കല്‍ വിഭാഗം ജീവനക്കാരനാണ് രാജേഷ്. ഒഴിവുസമയങ്ങളില്‍ മാത്രമാണ് ചിത്രങ്ങള്‍ വരക്കുന്നത് എതിനാല്‍ അഞ്ചോ അതില്‍ക്കൂടുതലോ ദിവസങ്ങളെടുത്താണ് ഓരോ ചിത്രങ്ങളും പൂര്‍ത്തിയാക്കുന്നത്.  അഞ്ഞൂറ് രൂപ മുതല്‍ 1500 രൂപവരെയാണ് ചിത്രങ്ങളുടെ വില. തടിയില്‍ നിര്‍മ്മിക്കുന്നതിനാല്‍ തന്നെ ആവശ്യക്കാര്‍ ദിനംപ്രതി കൂടി വരുന്നത് കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിനുപുറമേ ദോഹയിലും ഇവരുടെ കലാമികവ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

date