Skip to main content
നമ്മള്‍ നമുക്കായി: പ്രളയ പാഠങ്ങള്‍ ചര്‍ച്ച ചെയ്ത് ദേശീയ സരസ് മേള

നമ്മള്‍ നമുക്കായി: പ്രളയ പാഠങ്ങള്‍ ചര്‍ച്ച ചെയ്ത് ദേശീയ സരസ് മേള

കേരളം നേരിട്ട തുടര്‍ച്ചയായ പ്രളയക്കെടുതികള്‍ ഓര്‍മിപ്പിക്കുതായിരുന്നു ദേശീയ സരസ് മേളയുടെ അഞ്ചാം ദിനം. കിലയുടെ നേതൃത്വത്തില്‍ 'നമ്മള്‍ നമുക്കായി തദ്ദേശ സ്വയംഭരണ സ്ഥാപന ദുരന്ത നിവാരണ പദ്ധതി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് പ്രളയക്കെടുതികള്‍ ചര്‍ച്ച ചെയ്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഭീതീജനകമായ രണ്ട് വര്‍ഷമാണ് കടന്നു പോയതെന്നും 2020ല്‍ എന്താണ് സംഭവിക്കുക.
തദ്ദേശ സ്ഥാപനങ്ങളും ദുരന്തനിവാരണവും എ വിഷയത്തില്‍ ടി ഗംഗാധരന്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത് ) ക്ലാസെടുത്തു. കേരളം നേരിട്ട  നാല് പ്രളയത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ദുരന്ത നിവാരണ ജാഗ്രതാ പദ്ധതി തയ്യാറാക്കുതിന്റെ ആവശ്യകത, ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്, കുടുംബശ്രീ പ്രവര്‍ത്തകരുടെ സാധ്യത, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളും പദ്ധതികളും, ഭൂവിനിയോഗം, കൃഷി രീതികള്‍, മാലിന്യ സംസ്‌കരണം, ദുരന്ത ബാധിതരുടെ ഉപജീവനം എിവയും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഇതിന് പുറമെ ദുരന്ത നിവാരണ രംഗത്തെ ഒഡീഷയുടെ പ്രവര്‍ത്തനങ്ങളും സ്ലൈക്ലോണുകളെ അതിജീവിച്ച രീതിയും അദ്ദേഹം വിശദീകരിച്ചു.
സര്‍ക്കാര്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുത്തു എിടത്താണ് അധികാര വികേന്ദ്രീകരണത്തില്‍ കേരളം മാതൃകയാവുതെ് കില ഡയറക്ടര്‍ ഡോ. ജോയ് ഇളമ പറഞ്ഞു. അധികാര വികേന്ദ്രീകരണവും കുടുംബശ്രീയും എ വിഷയത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം. നമ്മുടെ ഇടം എ് സാധാരണക്കാരന് തോു നിലയിലേക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മാറിയിട്ടുണ്ട്. സൂഹത്തില്‍ വലിയ മാറ്റത്തിന് ജനകീയാസൂത്രണം വഴിവെച്ചു. പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന്  പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ കുടുംബശ്രീക്ക് സാധിക്കുുണ്ട്. ദുരന്ത നിവാരണ പദ്ധതി, ദുരന്താഘാത ലഘൂകരണം എീ ഘ'ങ്ങളില്‍ കുടുംബശ്രീയുടെ പങ്ക് വലുതാണ്. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒിന്നിച്ച് നിന്നാല്‍ വലിയ മാതൃക ലോകത്തിന് പകര്‍ന്ന് നല്‍കാനാകുമെന്നും ഡോ. ജോയ് ഇളമ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍മാന്‍ പി പി രാഘവന്‍ അധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യൂ എം എല്‍ എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കെ റോസമ്മ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് മൈഥിലി രമണന്‍, സെക്രട്ടറി എം രാഘവന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എിവര്‍ സംബന്ധിച്ചു.

date