Skip to main content
ക്രിസ്തുമസിനെ വരവേറ്റ് കേക്ക് ഫെസ്റ്റ്

ക്രിസ്തുമസിനെ വരവേറ്റ് കേക്ക് ഫെസ്റ്റ്

മഞ്ഞിലൂടെ ജിംഗിള്‍ ബെല്‍ പാടിവരു സാന്താക്ലോസ്,  പുല്‍ക്കൂട്ടില്‍ പിറ ഉണ്ണിയേശു,  മഞ്ഞു മൂടികിടക്കുന്ന ബത്ലഹേം. സരസ് മേളയിലെ കേക്ക് ഫെസ്റ്റ് മത്സരത്തിലെ കാഴ്ചകള്‍ ക്രിസ്മസ് രാവിനെ വരവേല്‍ക്കുതിനുള്ള തയ്യാറെടുപ്പുകളായിരുന്നു. പല നിറത്തിലും രൂപത്തിലും വ്യത്യസ്തങ്ങളായ രുചിയിലുള്ള കൊതിയൂറും കേക്കുകളുമായാണ് 28 വനിതകള്‍ കേക്ക് ഫെസ്റ്റിനെത്തിയത്.പൂക്കള്‍ കൊണ്ടും ഇലകള്‍ കൊണ്ടും മാത്രം ആകര്‍ഷണീയമാക്കുന്ന കേക്കുകളുടെ കാലം കഴിഞ്ഞു. പല കേക്കുകളും ക്രിസ്മസിനെയും പുതുവത്സരത്തെയും ആസ്പദമാക്കിയുള്ളതായിരുന്നു.
വാനില,  ചോക്ലേറ്റ്,  പൈനാപ്പിള്‍,  കിവി, ഇളനീര്‍,  ഐസ്‌ക്രീം തുടങ്ങിയ പല രുചികളാണ് കാണികള്‍ക്ക് കൊതിയൂറും കാഴ്ചകള്‍ സമ്മാനിച്ചത്. ക്രിസ്മസിന്റെ ആഘോഷ വേളയിലും ചില മത്സരാര്‍ത്ഥികള്‍ പ്രകൃതിയെ മറില്ല. പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യന്റെ അവസാനമാണെ  ആശയത്തെ ആസ്പദമാക്കിയും ഇല്ലാതായ്‌കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെ ചൂണ്ടികാണിച്ചും കാഴ്ചക്കാരെ ബോധവാന്മാരാക്കാനും ചിന്തിപ്പിക്കാനും അവര്‍ ഈ രുചിയുടെ ലോകം ഒരവസരമാക്കി. പിയാനോ വായിക്കു ചോക്ലേറ്റില്‍ തീര്‍ത്ത ബാര്‍ബിയുടെ കേക്ക് കുട്ടികളില്‍ കൗതുകം ഉണര്‍ത്തി.
നേരത്തെ രജിസ്റ്റര്‍ ചെയ്ത വനിതകള്‍ക്കാണ് കേക്ക് ഫെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. വീട്ടില്‍ നിന്നും തയ്യാറാക്കികൊണ്ട് വന്ന കേക്ക് വേദിയില്‍ വെച്ചാണ്  ആകര്‍ഷണീയമാക്കിയത്. ഇതിനായി 10 മിനുട്ട് സമയമാണ് സംഘടകര്‍ നല്‍കിയത്. കേക്ക് നിര്‍മാണ പരിശീലകരും സംരഭകരുമായ ശ്രുതി മനോജ്,  ജംഷി ഷഫീക് എിവര്‍ വിധികര്‍ത്താക്കളായി. മേളയില്‍ കേക്ക് നിര്‍മാണ രീതിയും അതിന്റെ ചേരുവകളും മത്സരാത്ഥികള്‍ പരിചയപ്പെടുത്തി. ഇളനീര്‍ കേക്ക് തയ്യാറാക്കിയ ശ്രുതി ഓം സ്ഥാനവും റെയിന്‍ബോ കേക്ക് തയാറാക്കിയ  കെ വിദ്യ രണ്ടാം സ്ഥാനവും ശ്യാമ ഉമേഷ് മൂന്നാം സ്ഥാനവും നേടി.
 

date