Skip to main content

പൂന്താനം സാഹിത്യോത്സവം; ഫെബ്രുവരി ഏഴിന് തുടക്കമാവും

പൂന്താനം സ്മാരക സമിതിയുടെ നേതൃത്വത്തില്‍ മൂന്നു ദിസങ്ങളിലായി നടക്കുന്ന പൂന്താനം സാഹിത്യോത്സവത്തിന് ഫെബ്രുവരിയില്‍ കീഴാറ്റൂരില്‍ തുടക്കമാവും. ഫെബ്രുവരി ഏഴ്, ഏട്ട്, ഒന്‍പത് തീയതികളില്‍ കീഴാറ്റൂര്‍ പൂന്താനം സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ദേശീയ-സാഹിത്യ സമ്മേളനം, കവി സദസ്സ്, കാവ്യോത്സവം, പൂന്താനം കാവ്യാര്‍ച്ചന, ചിത്രകലാക്യാമ്പ്, നാടക ശില്പശാല, ചിത്ര പ്രദര്‍ശനം, പുസ്തകോത്സവം തുടങ്ങിയ വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.
 

date