Skip to main content

വാഹന ഗതാഗതം നിരോധിച്ചു

മഞ്ചേരി- ഒലിപ്പുഴ റോഡില്‍ പയ്യനാട് അങ്ങാടിയില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 25) രാത്രി എട്ടു മുതല്‍ നാളെ (26) രാവിലെ ആറു വരെ ഗതാഗതം നിരോധിച്ചു. മഞ്ചേരി ഭാഗത്തും നിന്നും വരുന്ന വാഹനങ്ങള്‍ മാലാംകുളം-ചെറുകുളം-കുട്ടിപ്പാറ വഴി പാണ്ടിക്കാടിലേക്കും പാണ്ടിക്കാട് ഭാഗത്തും നിന്നും വരുന്ന വാഹനങ്ങള്‍ നെല്ലിക്കുത്ത്-പിലാക്കല്‍-സ്റ്റേഡിയം റോഡ്-ചെങ്ങണ വഴി മഞ്ചേരിയിലേക്കും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രധാനമന്ത്രി  സഡക് യോജന പദ്ധതി പ്രകാരം പാക്കേജ് നമ്പര്‍ കെ.ആര്‍ 09 105 തിരൂര്‍ ബ്ലോക്കില്‍ ബി.പി അങ്ങാടി-കട്ടച്ചിറ റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  ഇന്ന് (ഡിസംബര്‍ 25) മുതല്‍ ജനുവരി രണ്ട് വരെ റോഡ് അടച്ചിടും. ബി.പി അങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരൂര്‍ വഴിയും കോലുപാലം-കുറ്റൂര്‍ വഴിയും തിരിഞ്ഞു പോകണം. പുല്ലൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുറ്റൂര്‍-കോലുപാലം വഴിയും തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date