Skip to main content

കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരം വിതരണം ഇന്ന് (ഡിസംബര്‍ 27)

 

 

ആലപ്പുഴ: ജില്ല അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ 2019ലെ കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരം ഇന്ന് (ഡിസംബര്‍ 27) വൈകിട്ട് ഏഴിന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് വിതരണം ചെയ്യും. എസ്.ഡി.വി സ്‌കൂള്‍ മൈതാനായില്‍ വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങില്‍ ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നിര്‍കുന്നം സ്വദേശിയായ എം.ടെക് വിദ്യാര്‍ത്ഥി വിഷ്ണു എസ്. മോഹനനാണ് ജെ. കൃഷ്ണന്‍ സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹനായത്. ജില്ലയിലെ മികച്ച കര്‍ഷകന് നല്‍കുന്ന പുരസ്‌കാരമാണിത്.

എസ്.എല്‍ പുരം സ്വദേശി വി.ആര്‍ നിഷാദ്, തണ്ണീര്‍മുക്കം സ്വദേശി കെ.ജി ശിവദാസന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി. ഫോട്ടോഗ്രാഫി മത്സരത്തില്‍ ചങ്ങനാശ്ശേരി സ്വദേശി ജോണ്‍ മത്തായി, ചേര്‍ത്തല സ്വദേശി ബിജു ജോര്‍ജ്, ചേര്‍ത്തല സ്വദേശി എന്‍. വിനയ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

           

date