Skip to main content

എറണാകുളം അറിയിപ്പുകള്‍

ഗവ:ഐ.ടി.ഐ യില്‍ ലിഫ്റ്റ് കോഴ്‌സ്

കൊച്ചി: പ്ലെയ്‌സ്‌മെന്റ് സപ്പോര്‍ട്ടോടുകൂടി കുഴല്‍മന്ദം ഗവ:ഐ.ടി.ഐ.യില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രാക്ടിക്കല്‍ ഓറിയന്റഡ് ത്രൈമാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുളള പ്രവേശനം തുടരുന്നു. യോഗ്യത എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9061899611.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സദ്ഗമയ പ്രോജക്ടില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ ഉളളവരെ പരിഗണിക്കും.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ 2020 ജനുവരി മൂന്നിന് രാവിലെ 10.30 ന് അസല്‍ രേഖകളുടെമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍  ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത ഒബിസി പ്രീമെട്രിക് വിദ്യാര്‍ഥികളുടെ  ന്യൂനത പരിഹരിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ പ്രധാനാദ്ധ്യാപകര്‍ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാംനില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, 682030, ഫോണ്‍ 0484-2429130.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള മുളന്തുരുത്തി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 101 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംസംബര്‍ 31 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842786680.

ലൈഫ് പദ്ധതി; ആലോചനാ യോഗം

കൊച്ചി: ലൈഫ്/പി.എം.എ.വൈ(ജി) ഗുണഭോക്താക്കളുടെ കുടുംബ സംഗമം വിജയകരമായി നടത്തുന്നതിന് വാഴക്കുളം ബ്ലോക്ക് സംഘാടനക സമിതിയുടെ രൂപീകരണ യോഗം ഡിസംബര്‍ 30-ന് ഉച്ചയ്ക്ക്   ശേഷം രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേരും.

date