നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഇന്ന്
നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഇന്ന് (ഡിസംബര്‍ 27) രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കേരളത്തിലെ പാറക്വാറി/ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്രപഠനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും കമ്മിറ്റി തെളിവെടുക്കും. ജില്ലയിലെ കുമാരനല്ലൂര്‍, കീഴരിയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
പിഎസ്സി ഫൗണ്ടേഷന്‍ കോഴ്സ്; റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യപരിശീലനകേന്ദ്രത്തില്‍ (സിസിഎംവൈ) 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള പിഎസ്സി ഫൗണ്ടേഷന്‍ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനപ്പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ ഒന്നു മുതല്‍ 80 റാങ്ക് വരെയുള്ള ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്നവര്‍ക്കും ന്യൂനപക്ഷ ഇതര ഒബിസിയില്‍ പെടുന്ന ഒന്നു മുതല്‍ 20 വരെയുള്ള റാങ്ക് ലഭിച്ചവര്‍ക്കും അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഡിസംബര്‍ 31 ന് രാവിലെ 10 മണിക്ക് നടക്കും. ന്യൂനപക്ഷവിഭാഗത്തിലെ 64 സീറ്റിലും ഇതര ഒബിസി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 16 സീറ്റുകളിലേക്കുമാണ് പ്രവേശനം നല്‍കുക. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ഐ ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി (ബിപിഎല്ലുകാര്‍ മാത്രം) സഹിതം അന്നേദിവസം രാവിലെ 10 മണിക്കകം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ പ്രാക്ടിക്കല്‍ ഓറിയന്റഡ് ത്രൈമാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക്: 9061899611.
സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലേലം ചെയ്യും
കോഴിക്കോട് സിറ്റി ജില്ല പോലീസ് മേധാവിയുടെ അധീനതിയിലുള്ളതും ജില്ല സായുധ സേന വിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ എം.ടി ഗ്യാരേജില്‍ സൂക്ഷിച്ചിട്ടുള്ളതുമായ, വകുപ്പ് വാഹനങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള ഉപയോഗശൂന്യമായ സ്പെയര്‍ പാര്‍ട്സുകള്‍, ടയറുകള്‍, ട്യൂബുകള്‍, വേസ്റ്റ് ഓയില്‍ മുതലായവ ജനുവരി 20 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0495 2722673.
ക്വട്ടേഷന്‍ ക്ഷണിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ അനുമതി ലഭിച്ച ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ തൊടുവയല്‍ മുക്ക് - പാത്തോത്ത് മുക്ക് റോഡ് (ഫ്ളഡ്), ധ്വനി റോഡ് എന്നീ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി മൂന്നിന് ഉച്ചക്ക് 12 മണി വരെ. ഫോണ്‍: 0496 2620305.
ടെണ്ടര്‍ ക്ഷണിച്ചു
മേലടി ബ്ലോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണം എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് യോഗ്യതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തിയ്യതി - ജനുവരി ഒന്നിന് (2020 ജനുവരി 1) ഉച്ചയ്ക്ക് 1 മണി വരെ.
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ കമ്പ്യൂട്ടര്‍ പരിശീലനം
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും. ടാലി അക്കൗണ്ടിങ്ങ് എന്നീ കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 0495 2370026.
പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ലേലം ചെയ്യും
കോഴിക്കോട് റൂറലിന് കീഴില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ അവകാശികള്‍ ഇല്ലാത്തതും കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ വാഹനങ്ങള്‍ ഒരു മാസത്തിനകം ലേലം ചെയ്യും. ഫോണ്‍ 0496 2523031.
- Log in to post comments